അറക്കുളം: എസ്.എൻ.ഡി.പി യോഗം മൂലമറ്റം ശാഖയുടെ 46-ാമത് വാർഷികം നാളെ രാവിലെ ആറ് മുതൽ രാത്രി ഒമ്പത് വരെ വിവിധ പരിപാടികളോടെ ആഘോഷിക്കും. രാവിലെ ആറിന് ഗുരുപൂജ. 6.30 മുതൽ ഗുരു പുഷ്പാഞ്ചലി. 7.30ന് ചെയർമാൻ കെ.പി. രാജേഷ് പതാക ഉയർത്തും. 7.30 മുതൽ ഒമ്പത് വരെ ഗുരുപൂജ. ഒമ്പതിന് സമൂഹപ്രാർത്ഥന. 11ന് പ്രസാദ വിതരണം. വൈകിട്ട് 6.30ന് മഹാദീപാരാധന. 6.45ന് നടക്കുന്ന പൊതുസമ്മേളനത്തിൽ ചെയർമാൻ കെ.പി. രാജേഷിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ. സോമൻ ഉദ്ഘാടനം ചെയ്യും. ശാഖാ കൺവീനർമായ രാജേഷ് സ്വാഗതമാശംസിക്കും. ഷാജി കല്ലാറയിൽ മുഖ്യ പ്രഭാഷണം നടത്തും. അറക്കുളം പഞ്ചായത്ത്‌ പ്രസിഡന്റ് കെ.എസ്. വിനോദ് മുഖ്യാതിഥിയാകും. വൈദിക യോഗം സംസ്ഥാന പ്രസിഡന്റ് ബെന്നി ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. 7.30ന് അന്നദാനം. എട്ട് മുതൽ കലാപരിപാടികൾ.