
കാസർകോട്: ജടാധാരി ഭൂതസ്ഥാനത്ത് നിന്ന് 300 മീറ്റർ ദൂരം നടന്നാൽ കർണ്ണാടക അതിർത്തിയിലെത്തും. വർഷത്തിൽ മൂന്ന് നാളുകളിലാണ് ജടാധാരി ക്ഷേത്രത്തിൽ ഉത്സവമുള്ളത്. ചൊവ്വ, ഞായർ ദിവസങ്ങളിൽ പ്രത്യേക പൂജയും. ചിങ്ങമാസം അവസാനം, ദീപാവലി ദിവസം, ജനുവരിയിലെ തുളു ഉത്സവ നാളുകൾ എന്നീ തവണകളിലാണ് ഉത്സവം . നാട്ടുകാരുടെ സഹായത്തോടെ പിരിവെടുത്താണ് ഉത്സവം നടത്തിക്കുന്നതെങ്കിലും സ്വകാര്യ ക്ഷേത്രമെന്നാണ് ഭരണാധികാരികളായ തടിഗൊള്ളൂ ഭട്ടുമാരുടെ വാദം.
24 ബ്രാഹ്മണ കുടുംബങ്ങളുടെ കൂട്ടായ്മയാണ് ഭൂതസ്ഥാനത്തിന്റെ ഭരണം കയ്യാളുന്നത്. 600 വർഷങ്ങൾ പഴക്കമുള്ള ഭൂതസ്ഥാനമാണിതെന്നാണ് ദളിത് വിഭാഗം പറയുന്നത്. അതെ സമയം തെയ്യം കാണാനെത്തുന്ന അടിയാളർക്ക് നേർച്ച പണം നൽകാനുള്ള അവകാശമുണ്ട്. കാണിക്ക നൽകുന്നതിന് ഒരു ഇടനിലക്കാരനെ വെക്കും. ഈയാളുടെ കൈയിൽ സ്പർശിക്കാതെ പണം ദളിതൻ ഇട്ടുകൊടുക്കണം. തുടർന്ന് ഇയാൾ തെയ്യത്തിന് പണം കൈമാറി കൊടുത്ത് കുറിവാങ്ങി തിരികെയെത്തി സ്പർശിക്കാതെ കൈയ്ക്ക് മുകളിൽ ഇട്ടുകൊടുക്കും. തെയ്യത്തിന് മുന്നിലെത്തി ആവലാതികൾ ബോധിപ്പിക്കാനോ, കാണിക്ക നൽകാനോ പാടില്ലെന്ന വ്യവസ്ഥ കർശനമായി പാലിക്കുകയാണിവിടെ.
2018 നവംബറിലാണ് അവസാനമായി ഭൂതസ്ഥാനത്ത് ജടാധാരി തെയ്യംകെട്ടിയാടിയത്. അതിന് മുമ്പ് സെപ്തംബർ 16 ന് ദളിത് വിഭാഗം കാസർകോട് സ്‌പെഷ്യൽ മൊബൈൽ സ്‌കോഡ് ഡിവൈ. എസ്.പിക്ക് പരാതി നൽകി. ഒക്ടോബർ 11 ന് അദ്ദേഹം ഇരുവിഭാഗത്തെയും ചർച്ചക്ക് വിളിച്ചു. മാനുഷിക പരിഗണനനയുടെ പേരിൽ ശ്രീകോവിലിന് മുമ്പുള്ള കെട്ടിടത്തിന്റെ അടുത്തുവരെ എല്ലാവർക്കും പ്രവേശനം നല്കണമെന്ന ഡിവൈ. എസ്.പിയുടെ അഭിപ്രായം ആദ്യം ക്ഷേത്രം നടത്തിപ്പുകാർ അംഗീകരിച്ചു. എന്നാൽ തെയ്യംകെട്ട് ആലോചിക്കാൻ ഒക്ടോബർ 21 ന് ചേർന്ന യോഗത്തിൽ ബ്രഹ്‌മണ വിഭാഗത്തിലെ തീവ്രചിന്താഗതിക്കാർ എതിർത്തു. മൂന്ന് പ്രധാന വീട്ടുകാർ ഇറങ്ങിപോയപ്പോൾ ഉറപ്പ് നൽകിയവർ പിന്മാറി.
ബാഡ്മിന്റൺ ജില്ലാ ടീം താരമായ കൃഷ്ണമോഹന പൊസല്ല്യ . ജാതിവിവേചനത്തിനെതിരെ അധികാരികൾ നിഷേധിച്ച 18 പടികൾ ചാടിക്കയറി ചെമ്പുപാത്രത്തിൽ കാണിക്കയിട്ട് മേൽജാതിക്കാരെ ഞെട്ടിച്ചതോടെ പ്രശ്നമായി. ബഹളത്തെ തുടർന്ന് അന്ന് അടച്ചിടാത്തതാണ് ഭൂതസ്ഥാനം. മൂന്ന് വർഷം കഴിഞ്ഞു. ഇതുവരെ തുറന്നിട്ടില്ല.
ആവശ്യങ്ങൾ കേൾക്കു, നാടേ ലജ്ജിക്കു..
1.മുഖ്യകവാടത്തിലെ 18 പടികൾ കയറി പ്രാർത്ഥിക്കാൻ അനുവദിക്കണം.
2. ജടാധാരി ദൈവത്തിന് നേരിട്ട് കാണിക്ക നൽകി കുറി വാങ്ങിക്കണം.
3. മേൽജാതിക്കാർക്ക് നൽകുന്ന സമയത്ത് തന്നെ ഉത്സവ ഭക്ഷണം നൽകണം .
4 . പ്രസാദ് ഊട്ട് മറ്റുള്ളവരുടെ ഒപ്പമിരുന്ന് കഴിക്കാൻ അനുവദിക്കണം.
5. മേൽജാതിക്കാർ നടക്കുന്ന വഴിനടക്കാൻ സ്വാതന്ത്ര്യം വേണം.
നാളെ ..പൊസളിഗെ നൽകിയ പാഠങ്ങൾ