ചെറുവത്തൂർ: ജീവനക്കാരുടെ കുടിശികയുള്ള ക്ഷാമബത്ത ഉടൻ അനുവദിക്കണമെന്ന് കെ.പി.എസ്.ടി.എ തൃക്കരിപ്പൂർ വലിയപറമ്പ് ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. വി.പി.പി.എം കെ.പി.എസ് ജി.വി.എച്ച്.എസ്.എസിൽ നടന്ന സമ്മേളനം ഉപജില്ലാ പ്രസിഡന്റ് എം.പി. ജയകുമാർ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് പി.ജെ. മേഴ്‌സി അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നിർവ്വാഹക സമിതി അംഗം പി .ശശിധരൻ മുഖ്യഭാഷണം നടത്തി. സംസ്ഥാന നിർവ്വാഹക സമിതി അംഗം ജി.കെ.ഗിരിജ, സംസ്ഥാന സമിതി അംഗം കെ.ശ്രീനിവാസൻ, ഉപസമിതി ചെയർമാൻ കെ.കെ സജിത്ത്, ധന്യ കമൽ, ഗീത ടീച്ചർ, പി.സി.രഘുനാഥൻ, ടോം പ്രസാദ്, ശരത് എന്നിവർ സംസാരിച്ചു. ഇ.കെ. ബൈജ നന്ദി പറഞ്ഞു. ഭാരവാഹികൾ:പി.ജെ.മേഴ്‌സി(പ്രസിഡന്റ്), എ.ലുക്മാൻ, ധന്യ കമൽ (വൈ. പ്രസിഡന്റുമാർ), ടി.എം.വി.മുരളീധരൻ (സെക്രട്ടറി), സരിത, അനീഷ് (ജോ. സെക്രട്ടറിമാർ), വിനോദ് കുമാർ (ട്രഷ.).