തളിപ്പറമ്പ്: രാത്രിയിൽ പെട്രോൾ ബങ്കിൽ പ്രശ്നങ്ങൾ സൃഷ്ടിച്ച് ജീവനക്കാരനെ കാറിടിപ്പിച്ച് വധിക്കാൻ ശ്രമം. മദ്രസക്കടുത്ത് ഷക്കീന വൽസിലെ ജീവനക്കാരൻ ഇരിങ്ങൽ ആലിക്കുട്ടിയെയാണ് (60) വധിക്കാൻ ശ്രമിച്ചത്. ചൊവ്വാഴ്ച രാത്രി ഒരു പജേറോ കാറും എയ്സ് ഗുഡ്സും പെട്രോൾ ബങ്കിനകത്ത് വഴി തടസപ്പെടുത്തുന്ന നിലയിൽ നിറുത്തിയിട്ടിരുന്നു. ഇത് മാറ്റിയിടണമെന്ന് പറഞ്ഞതാണ് പ്രകോപനത്തിനിടയാക്കിയത്. ആലിക്കുട്ടിയെ പിടിച്ചു തള്ളുകയും മർദ്ദിക്കാൻ ശ്രമിക്കുകയും ചെയ്തു. അതിന് ശേഷം മൂന്നുതവണ ആലിക്കുട്ടിയുടെ ദേഹത്തേക്ക് കാർ ഇരച്ചുകയറ്റാൻ ശ്രമവും നടന്നുവെന്ന് പരാതിയിൽ പറയുന്നു. സംഭവം അറിഞ്ഞ് രാത്രി 12 മണിയോടെ തന്നെ പൊലീസ് സ്ഥലത്തെത്തി. പെട്രോൾ ബങ്കിലെ നിരീക്ഷണ കാമറ പരിശോധിച്ച് അക്രമികളെ കണ്ടെത്താൻ പൊ ലീസ് ശ്രമം തുടങ്ങി.