കണ്ണൂർ: വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഉപഭോക്താക്കൾക്ക് നിത്യോപയോഗ സാധനങ്ങൾ ന്യായമായ വിലയ്ക്ക് ലഭ്യമാക്കുന്നതിനുമായി എല്ലാ താലൂക്കുകളിലും സപ്ലൈകോ ആരംഭിക്കുന്ന സഞ്ചരിക്കുന്ന വിൽപ്പനശാലകളുടെ പ്രവർത്തനം ഇന്ന് ആരംഭിക്കും. കണ്ണൂർ താലൂക്ക്തല ഉദ്ഘാടനം സിവിൽ സ്റ്റേഷൻ പരിസരത്ത് രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്ത് നിർവ്വഹിക്കും. പയ്യന്നൂർ താലൂക്കിന്റെ സഞ്ചരിക്കുന്ന മാവേലി സ്റ്റോറിന്റെ ഉദ്ഘാടനം രാവിലെ ഒമ്പത് മണിക്ക് പയ്യന്നൂർ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് ടി.ഐ മധുസൂദനൻ എം.എൽ.എ ഫ്ളാഗ് ഓഫ് ചെയ്യും.