കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിൽ അസം, ഹിമാചൽ ടീമുകൾക്ക് ജയം. ഗ്രൂപ്പ് സി മത്സരത്തിൽ ഒന്നിനെതിരെ എട്ട് ഗോളുകൾക്ക് ബീഹാറിനെയാണ് അസം പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ ഒരു ഗോളിന് രാജസ്ഥാനെ പരാജയപ്പെടുത്തിയാണ് ഹിമാചലിന്റെ ജയം.
നഗരസഭാ സ്റ്റേഡിയത്തിൽ കഴിഞ്ഞ ദിവസം നടന്ന മത്സരത്തിലും ഏകപക്ഷീയമായ 7 ഗോളുകൾക്കായിരുന്നു അസമിന്റെ ജയം. അന്ന് രാജസ്ഥാനെയാണ് പരാജയപ്പെടുത്തിയത്. ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് സിയിൽ അസമും ഹിമാചൽ പ്രദേശും മുന്നിലെത്തിയിരിക്കുകയാണ്.