പാലക്കുന്ന് : അതി ദരിദ്രരെ കണ്ടെത്തൽ പ്രക്രിയയുടെ ഭാഗമായി ഉദുമ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ വാർഡ് ജനകീയ സമിതികൾക്കുള്ള പരിശീലനം സി.എച്ച്.കുഞ്ഞമ്പു എം. എൽ.എ. ഉദ്ഘാടനം ചെയതു. പഞ്ചായത്ത് പ്രസിഡന്റ് പി ലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻ്റ് കെ.വി. ബാലകൃഷ്ണൻ, കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അംഗം എം.കെ.വിജയൻ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ ബീവി അഷറഫ്, സൈനബ അബുബക്കർ, പി. സുധാകരൻ, വി. ഇ. ഒ. പ്രവീൺ കുമാർ, നോഡൽ ഓഫീസർ നാരായണൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ കുമാരൻ നായർ, കില പരിശീലകർ മുകുന്ദൻ, അനീഷ് എന്നിവർ പ്രസംഗിച്ചു.