car

നീലേശ്വരം: ഫെബ്രുവരി 10,11 തീയതികളിലായി നടക്കുന്ന കുഞ്ഞാലിൻകീൽ ഒറ്റക്കോല മഹോത്സവത്തിന് മുന്നോടിയായി നാൾമരം മുറിക്കൽ ചടങ്ങ് നടന്നു.തെക്കിനിയിൽ കുഞ്ഞിക്കണ്ണന്റെ പറമ്പിൽ നിന്നും മുറിച്ച നാൾമരംആർപ്പുവിളികളോടെ എഴുന്നള്ളിച്ച് കുഞ്ഞാലിൻകീൽ ദേവസന്നിദ്ധിയിൽ സമർപ്പിച്ചു. മഹോൽസവ നടത്തിപ്പിനായി കോയിച്ചേരി ഗോപാലകൃഷ്ണൻ നായർ പ്രസിഡന്റും പുതുക്കളം രാജീവൻ സെക്രട്ടറിയുമായി ഇരുപത്തിയഞ്ച് അംഗ കമ്മറ്റി രൂപീകരിച്ചു പ്രവർത്തനമാരംഭിച്ചു.