
തലശേരി: നഗരത്തിൽ തെരുവുനായകളുടെ അക്രമത്തിൽ നടപടിയാവശ്യപ്പെട്ട് നഗരസഭയിലെ യു.ഡി.എഫ് കൗൺസിലർമാർ നഗരസഭാ ഓഫിസിനു മുമ്പിൽ ഏകദിന ഉപവാസം സംഘടിപ്പിച്ചു. മുസ് ലിം ലീഗ് ജില്ലാസെക്രട്ടറി കെ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സി.കെ.പി മമ്മു അദ്ധ്യക്ഷത വഹിച്ചു. ഉച്ചുമ്മൽ ശശി, എം. പിഅരവിന്ദാക്ഷൻ, അഹമ്മദ് അൻവർ, റഷീദ് തലായി, തഫ് ലിം മാണിയാട്ട്, പി.വി രാധാകൃഷ്ണൻ, അൻസാരി ചിറക്കര, റാഷിദ ടീച്ചർ, ഷാനവാസ്, ഫൈസൽ പുനത്തിൽ, സോന, മോഹനൻ, പ്രശാന്തൻ സംസാരിച്ചു.