
തലശ്ശേരി: മാഹിക്കും തലശ്ശേരിക്കുമിടയിൽ പലയിടങ്ങളിലായി റെയിൽ പാളത്തിൽ കരിങ്കല്ലുകൾ കൂട്ടിയിട്ട സംഭവത്തിൽ
യുവാവ് പൊലീസ് കസ്റ്റഡിയിൽ. ചോദ്യം ചെയ്തപ്പോൾ യുവാവ് കുറ്റം സമ്മതിച്ചതായി അറിയുന്നു. ഇതര സംസ്ഥാനക്കാരനായ ബബ്ലു (24) വാണ് കസ്റ്റഡിയിലെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശിലെ ഗാസിയാബാദ് ജില്ലക്കാരനാണെന്നാണ് വിവരം. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുള്ളതായി പൊലീസ് പറഞ്ഞു.
റെയിൽപാളത്തിലൂടെ ഇയാൾപോയ വഴിയിൽ ചിലയിടത്തെല്ലാം കല്ലുകൾ കൂട്ടിയിട്ടതായി കാണപ്പെട്ടിരുന്നു. റെയിൽവേ എൻജിനീയറുടെ പരാതിയിൽ കേസെടുത്ത തലശ്ശേരി പൊലീസ് രാത്രിയോടെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. വിശദമായ അന്വേഷണം നടക്കുന്നുണ്ട്.