arakal
നാൽപതാമത് അറക്കൽ സുൽത്താനായി സ്ഥാനമേറ്റെടുത്ത ആദിരാജ ഹമീദ് ഹുസ്സൈൻ കോയമ്മക്ക് പാരമ്പര്യ വാൾ കൈമാറുന്നു

കണ്ണൂർ: കേരളത്തിലെ ഏക മുസ്ലിം രാജവംശമായ അറയ്ക്കലിൽ ആദിരാജ ഹാമിദ് ഹുസൈൻ കോയമ്മ (80) സ്ഥാനമേറ്റു. വാളും പരിചയും ധരിച്ച പട്ടക്കാരുടെ അകമ്പടിയോടെ കണ്ണൂർ താണയിലെ സ്വവസതിയിൽ നടന്ന ഔദ്യോഗികപരമായ ചടങ്ങിലാണ് 40ാമത് സുൽത്താൻ സ്ഥാനമേറ്റത്.

പരേതയായ കല്ലപുതിയവീട്ടിൽ ഷഹീദയാണ് ഭാര്യ. ഇബ്രാഹിം ഷമീസ് മകനാണ്. അറയ്ക്കലിന്റെ സുൽത്താൻ പദവി 23 വർഷത്തിന് ശേഷമാണ് പുരുഷനിലേക്കെത്തുന്നത്. 39-ാമത്തെ ആദിരാജ സുൽത്താൻ മറിയം ചെറിയ ബീകുഞ്ഞിബീവിയുടെ വിയോഗത്തോടെയാണ് പദവി എത്തിയത്. അധികാരം ആൺ, പെൺ വ്യത്യാസമില്ലാതെ തറവാട്ടിലെ മൂത്തയാൾക്കാണ് ലഭിക്കുക. ഇതുവരെയുണ്ടായ 39 കിരീടാവകാശികളിൽ പതിമ്മൂന്നും സ്ത്രീകളായിരുന്നു.