കാസർകോട്. സമഗ്ര ശിക്ഷ കേരളയുടെ ആഭിമുഖ്യത്തിൽ ലോക ഭിന്നശേഷി ദിനം ജില്ലാതല ഉദ്ഘാടനം ജി .എച്ച് .എസ് .എസ് ചെർക്കളയിൽ ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. എസ് എൻ സരിത നിർവഹിച്ചു. ചെങ്കള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഖാദർ ബദരിയ്യ അദ്ധ്യക്ഷത വഹിച്ചു. സമഗ്രശിക്ഷാ കേരള ജില്ലാ പ്രൊജക്ട് കോർഡിനേറ്റർ പി രവീന്ദ്രൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ ജാസ്മിൻ ,കബീർ ചെർക്കളം, പ്രിൻസിപ്പൽ വിനോദ് കുമാർ , ഹെഡ്മാസ്റ്റർ അബ്ദുൽ ഖാദർ ,ഡയറ്റ് ഫാക്കൽറ്റി പ്രസന്നകുമാരി തുടങ്ങിയവർ സംസാരിച്ചു .ജില്ലാ പ്രോഗ്രാം ഓഫീസർ ഡി. നാരായണ സ്വാഗതവും സ്പെഷൽ എഡ്യൂക്കേറ്റർ സിന്ധു ആർ. നന്ദിയും പറഞ്ഞു