
കണ്ണൂർ : വെല്ലുവിളികളെ പുഞ്ചിരിയോടെ ഏറ്റെടുക്കാനുള്ള കോടിയേരി ബാലകൃഷ്ണന്റെ മികവ് തിരിച്ചറിഞ്ഞ സഹപ്രവർത്തകർക്ക് അദ്ദേഹം എന്നും വഴികാട്ടിയായിരുന്നു . ആരുമായും ഇഴുകിച്ചേരാനും അവരിലൊരാളാവാനും കഴിയുന്ന പൊതുപ്രവർത്തകരിലെ അപൂർവമാതൃക. മകന്റെ പേരിൽ ആരോപണം ഉയർന്നപ്പോഴും തെറ്റുകാരനാണെങ്കിൽ തൂക്കികൊല്ലട്ടേയെന്നു നെഞ്ച് വിരിച്ച് പറയാൻ കഴിഞ്ഞതും ഇതുകൊണ്ടൊക്കെയായിരുന്നു. ആരിലും നീരസമുണ്ടാക്കാതെ എല്ലാവർക്കും സ്നേഹം പകർന്നു കൊണ്ടായിരുന്നു ആ രാഷ്ട്രീയ യാത്ര.
നാൾവഴി ഇങ്ങനെ
1970ൽ മാഹി ഗവ. മഹാത്മാഗാന്ധി കോളേജിൽ യൂണിയൻ ചെയർമാൻ
1970ൽ ഈങ്ങയിൽ പീടിക ബ്രാഞ്ച് അംഗം
73 - 79 കോടിയേരി ലോക്കൽ കമ്മിറ്റി അംഗം
1982ൽ തലശേരിയിൽ നിന്ന് നിയമസഭയിലേക്ക് കന്നിയങ്കം.
തലശശേരി എം.എൽ.എയായിരുന്ന എം.വി. രാജഗോപാലന്റെ പിന്തുടർച്ചക്കാരനായി നിയമസഭയിൽ. രാജഗോപാലന്റെ മകൾ വിനോദിനി ജീവിത പങ്കാളിയുമായി.
1987, 2001, 2006, 2011 തിരഞ്ഞെടുപ്പുകളിലും നിയമസഭയിൽ തലശ്ശേരിയുടെ പ്രതിനിധിയായെത്തി.
1988 ൽ സി.പി.എം. സംസ്ഥാന സമിതിയിൽ
2003 ൽ കേന്ദ്രകമ്മിറ്റിയിലേക്ക്
2008 ൽ പോളിറ്റ്ബ്യൂറോയിലേക്ക്
2015ൽ ആലപ്പുഴ സംസ്ഥാന സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടറി
2018ൽ തൃശ്ശൂർ സമ്മേളനത്തിൽ വീണ്ടും സെക്രട്ടറിയായി
2020 നവംബർ 13ന് സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറിനിന്നു