photo
സിപിഎം ജില്ലാ സമ്മേളന സംഘാടക സമതി ഒരുക്കിയ എക്സിബിഷൻ സി. സത്യപാലൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി:പൊതു മേഖല സ്ഥാപങ്ങൾ വിറ്റുതുലക്കുന്ന നരേന്ദ്രമോദി സർക്കാരിനെതിരെ റയിൽവേ സ്റ്റേഷൻ മാതൃക ഒരുക്കി പ്രതിഷേധം. സി. പി .എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി എരിപുരത്തു നടക്കുന്ന എക്സിബിഷനിലാണ് സ്റ്റേഷൻ മാതൃക ഒരുക്കിയത്. സംഘാടകസമിതി ഒരുക്കിയ എക്സിബിഷൻ സി. പി. എം ജില്ലാ കമ്മിറ്റി അംഗം സി. സത്യപാലൻ ഉദ്ഘാടനം ചെയ്തു.സംസ്ഥന കമ്മറ്റി അംഗം ടി..വി .രാജേഷ്,മാടായി ഏരിയ സെക്രട്ടറി കെ. പത്മനാഭൻ,വി വിനോദ്,പി..വി. വേണുഗോപാൽ തുടങ്ങിയവർ സംബന്ധിച്ചു.