കണ്ണൂർ: കേരള ഫോക് ലോർ അക്കാഡമിയുടെ 2020ലെ അവാർഡ് ദാന ചടങ്ങ് 7ന് വൈകിട്ട് നാലിന് കണ്ണൂർ ശിക്ഷക് സദനിൽ നടക്കും. മന്ത്രി എം.വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. എം.എൽ.എ രാമചന്ദ്രൻ കടന്നപള്ളി അദ്ധ്യക്ഷത വഹിക്കും. മേയർ ടി.ഒ മോഹനൻ, കെ. സുധാകരൻ എം.പി, എം.എൽ.എ കെ.വി സുമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ പങ്കെടുക്കും. കേരളത്തിലെ 55 ഓളം നാടൻ കലകളിൽ നിന്ന് 130 കലാകാരന്മാർക്കാണ് 2020ൽ അവാർഡ് പ്രഖ്യാപിച്ചത്. വാർത്താസമ്മേളനത്തിൽ കേരള ഫോക് ലോർ അക്കാഡമി സെക്രട്ടറി കീച്ചേരി രാഘവൻ, വൈസ് ചെയർമാൻ എ.വി അജയകുമാർ എന്നിവർ സംബന്ധിച്ചു.