vanitha
വനിതാ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസ് ഉദ്ഘാടനം ഇ.ചന്ദ്രശേഖരൻ എം.എൽ.എ നിർവഹിക്കുന്നു

കാഞ്ഞങ്ങാട്: സംസ്ഥാന വനിതാ വികസന കോർപ്പറേഷൻ ജില്ലാ ഓഫീസും, ലോൺ മേളയും കാരാട്ടുവയൽ റോഡിലെ മേധാ അപ്പാർട്ട്‌മെന്റിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വയംതൊഴിൽ വായ്പാ വിതരണോദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭാ ചെയർപേഴ്‌സൺ കെ.വി സുജാത നിർവഹിച്ചു. കോർപ്പറേഷൻ ചെയർപേഴ്‌സൺ കെ. എസ്. സലീഖ അദ്ധ്യക്ഷത വഹിച്ചു.. മാനേജിങ് ഡയറക്ടർ വി. സി .ബിന്ദു, മേഖല മാനേജർ കെ. ഫൈസൽ മുനീർ, നഗരസഭ കൗൺസിലർമാരായ എം. ബൽരാജ്, വി. വി രമേശൻ, സി.ഡി.എസ് ചെയർപേഴ്‌സൺമാരായ ടി.പി പ്രേമ, കെ. സുജിനി, അഡ്വ. കെ. രാജ്‌മോഹൻ, പി. ഭാർഗ്ഗവി, കെ.സി പീറ്റർ, ടി അബ്ദുൽ മുത്തലിബ്, കൃഷ്ണൻ പനങ്കാവ്, പി.പി രാജു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, രതീഷ് പുതിയ പുരയിൽ തുടങ്ങിയവർ സംസാരിച്ചു.