gas

തലശ്ശേരി: സിഐ.ടി.യു.നേതൃത്വത്തിലുള്ള ഡിസ്ട്രിക്ട് ഫ്യൂയൽ എംപ്ലോയീസ് യൂനിയനിൽ അംഗങ്ങളായ തൊഴിലാളികളുടെ ജില്ലാ സമ്മേളനം നാളെ തലശ്ശേരിയിൽ ചേരും. റൂറൽ ബാങ്ക് മിനി ഹാളിൽ സജ്ജീകരിച്ച പി.പ്രകാശ് കുമാർ നഗറിൽ രാവിലെ 10ന് സി.ഐ.ടി.യു.ജില്ലാ ജനറൽ സെക്രട്ടറി കെ. മനോഹരൻ ഉദ്ഘാടനം ചെയ്യും. യൂണിയൻ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മണി, അഡ്വ. എ.എൻ. ഷംസീർ എം.എൽ.എ. തുടങ്ങിയ നേതാക്കൾ സംബന്ധിക്കും.എല്ലാതരത്തിലുള്ള ഇന്ധന വിലയും അടിക്കടി ഉയരുന്നുണ്ടെങ്കിലും ഈ മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ വേതനം ദൈനംദിന ജീവിതത്തിന് ഉതകുന്നതല്ലെന്ന് സ്വാഗത സംഘം ചെയർമാൻ എസ്.ടി. ജയ് സണും യൂണിയൻ ജനറൽ സെക്രട്ടറി എ. പ്രേമരാജനും സ്വാഗത സംഘം കൺവീനർ എ. രാജേഷും വാർത്താ സമ്മേളനത്തിൽ പറഞ്ഞു.