പാനൂർ :പാട്യം കൊങ്കച്ചിയിലെ ശ്രീപാദം എന്ന വീട്ടിൽ ഇന്നലെ ആഹ്ളാദം അല തല്ലുകയായിരുന്നു. എറണാകുളത്ത് നടന്ന ഇംപ്രസാരിയോ മിസ് കേരള 2021ൽ ടോപ് വിന്നറായി 23കാരിയായ ഗോപികയുടെ വിജയം അറിഞ്ഞതോടെയാണ് ഈ വീട് ആഹ്ളാദത്തിലായത്.
ഗ്രാൻഡ് ഫിനാലെയിൽ എത്തിയപ്പോഴാണ് ഗോപിക മത്സരവിശേഷം വീട്ടുകാരെ അറിയിച്ചത്. 400 കുട്ടികളായിരുന്നു ഗ്രാൻഡ് ഫിനാലെയിലുണ്ടായിരുന്നത്. ഫൈനൽ റൗണ്ടിലിൽ അഞ്ചുപേരാണുണ്ടായിരുന്നത്. അവസാന മൂന്നു പേരിൽ ടോപ്പർ വിന്നർ മിസ് കേരളയായി ഗോപികയെ തിരഞ്ഞെടുക്കുകയായിരുന്നു.
നാലു വയസു മുതൽ നൃത്താഭ്യാസം തുടങ്ങിയ ഗോപിക 19 വർഷങ്ങളായി നൃത്ത പഠനത്തിലാണ്. നൃത്തത്തിൽ പി എച്ച് ഡി എടുക്കണമെന്നതാണ് ലക്ഷ്യമെന്ന് 23 കാരിയായ ഗോപിക പറഞ്ഞു. ബാംഗ്ലലൂരിൽ സി .എം .ആർ കോളേജിൽ ക്ലിനിക്കൽ സൈക്കോളജി അവസാന വർഷ ബിരുദ വിദ്യാർത്ഥിനിയാണ് ഗോപിക ഇപ്പോൾ.രണ്ടര വയസിൽ യൂറോപിൽ നിന്നുള്ള "ബോൾഡസ്റ്റ് ഗേൾ അവാർഡും ഈ പെൺകുട്ടി കരസ്ഥമാക്കിയിരുന്നു. . രുവായൂരിൽ തുടങ്ങിയ ഭരതനാട്യം അരങ്ങേറിയ ഗോപിക ബാംഗ്ലൂരിലും ചെന്നൈയിലുമടക്കം അറുപതിൽ പരം വേദികളിൽ നൃത്തം അവതരിപ്പിച്ചിട്ടുണ്ട്. ഫസ്റ്റ് റണ്ണഴ്സപ്പായി ലിവ്യ ലീഫിയെയും സെക്കൻഡ് റണ്ണറപ്പായി ഗഗന ഗോപാലിനെയും മത്സരത്തിൽ തിരെഞ്ഞെടുത്തു.
ശ്രീ പാദത്തിൽ ഭാസ്കരൻ നമ്പ്യാരുടെയും ചെങ്ങാട്ട് തങ്കത്തിന്റെയും മകൻ ബംഗളൂരിൽ കമ്പ്യൂട്ടർ എൻജിനിയറായ സുരേഷ് ഭാസ്ക്കറിന്റെയും എരുവേശ്ശിയിലെ സിന്ധുവിന്റെയും മകളാണ് ഗോപിക . സഹോദരൻ ഹരിഹരൻ എയ്റോനോട്ടിക്കൽ വിദ്യാർത്ഥിയാണ്.