highcourt

കൊച്ചി: തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി ഉത്തരവ്. ഞായറാഴ്ചത്തെ തിരഞ്ഞെടുപ്പിന്റെ മേൽനോട്ടത്തിന് നിരീക്ഷകനെ നിയമിക്കണമെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് കെ.പി.സി.സി മുൻ എക്സിക്യുട്ടീവ് അംഗം മമ്പറം ദിവാകരൻ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ഉത്തരവ്. തിരഞ്ഞെടുപ്പ് സമാധാനപരമായി നടക്കാൻ മതിയായ സംരക്ഷണം ഉറപ്പുവരുത്തണമെന്ന് തലശേരി എ.എസ്.പിക്കും സർക്കിൾ ഇൻസ്പെക്ടർക്കും കോടതി നിർദേശം നൽകി. ആവശ്യമെങ്കിൽ ഹരജിക്കാരന്റെ ചെലവിൽ തിരഞ്ഞെടുപ്പ് വീഡിയോയിൽ ചിത്രികരിക്കാനും നിർദേശിച്ചിട്ടുണ്ട്.
തിരിച്ചറിയൽ കാർഡ് വിതരണവുമായി ബന്ധപ്പെട്ട് തർക്കമുണ്ടായ പശ്ചാത്തലത്തിലാണ് പൊലീസ് സംരക്ഷണം തേടിയത്. സഹകരണ ആശുപത്രിയിലേക്ക് സമാന്തര പാനൽ അവതരിപ്പിച്ചതിനെ തുടർന്ന് മമ്പറം ദിവാകരനെ കോൺഗ്രസിൽ നിന്ന് കഴിഞ്ഞ ദിവസം പുറത്താക്കിയിരുന്നു.