award
ഭിന്നശേഷി കായിക പുരസ്‌കാരം നേടിയ സുമേഷിന് കാഞ്ഞങ്ങാട്ട് വരവേൽപ്പ്

കാഞ്ഞങ്ങാട് : സാമൂഹ്യ നീതി വകുപ്പ് ഭിന്നശേഷിക്കാർക്കായി ഏർപ്പെടുത്തിയ കായിക അവാർഡ് ജേതാവ് റോട്ടറി സ്പെഷ്യൽ സ്‌കൂൾ വൊക്കേഷണൽ വിഭാഗം വിദ്യാർത്ഥി ഇ.സുമേഷിന് റോട്ടറി സ്‌കൂൾ പി.ടി.എ നേതൃത്വത്തിൽ വരവേൽപ്പ് നൽകി.തൃശൂരിൽ അവാർഡ് സ്വീകരിച്ച് കാഞ്ഞങ്ങാട്ട് തിരിച്ചെത്തിയ ഇ.സുമേഷിന് റെയിൽവേ സ്റ്റേഷനിൽ ആവേശകരമായ വരവേൽപ്പാണ് നൽകിയത്.പി.ടി.എ പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം ഉപഹാരം നൽകി. പ്രിൻസിപ്പൽ ബീന സുകു, പി. പ്രീതി, എൻ.ബീന, പി.വി.സബിത, നജ്മുദ്ധീൻ അതിഞ്ഞാൽ, ബാലകൃഷ്ണൻ പള്ളോട്ട്,എം.പി.ഫർവീൻ തുടങ്ങിയവരും സുമേഷിന്റെ കുടുബാംഗങ്ങളും സംബന്ധിച്ചു. നേരത്തെ ലോക സ്പെഷ്യൽ ഒളിംപിക്സിൽ വോളിബാളിൽ വെങ്കല മെഡൽ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സുമേഷ് നേടിയിട്ടുണ്ട്. ചെറുവത്തൂർ പൊൻമാലത്തെ സേതുമാധവന്റെയും ഇ. ശ്രീലതയുടെയും മകനാണ് സുമേഷ്.