പഴയങ്ങാടി: വെങ്ങര വയലപ്രയിൽ കാട്ടുപന്നിയുടെ കുത്തേറ്റ് വീട്ടമ്മയും ജില്ലാ ബാങ്ക് പഴയങ്ങാടി ശാഖയിലെ ജീവനക്കാരിയുമായ ബണ്ഡാര പുരയിൽ തങ്കമണി (54)ക്ക് പരിക്കേറ്റു. ഇന്നലെ രാവിലെയോടെ വീട്ടു പറമ്പിന് സമീപമുള്ള കൃഷിയിടത്തിലൂടെ പാൽ വാങ്ങിക്കാൻ പോയി വരുമ്പോഴാണ് കാട്ടുപന്നിയുടെ അക്രമത്തിനിരയായത്. പഴയങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം വിദഗദ്ധ ചികിൽസക്കായി പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കാട്ടുപന്നിയുടെ ശല്യം രൂക്ഷമായ വെങ്ങര, വയലപ്ര, ചെമ്പല്ലിക്കുണ്ട്, അടുത്തില തുടങ്ങിയ പ്രദേശങ്ങളിലെ കൃഷിയിടങ്ങൾ നശിപ്പിക്കുന്നത് പതിവ് സംഭവമായിരിക്കുകയാണ്.