കണ്ണൂർ: കോഴി മാലിന്യം കടത്തിയതിന് പിടികൂടി പിഴയടച്ച് വിട്ടയച്ച വാഹനം രണ്ടാം ദിനവും കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസം രാത്രിയിൽ താഴെ ചൊവ്വയിൽ വെച്ചാണ് ലോറി പൊലീസ് പിടി കൂടിയത്. ഡ്രൈവർ,ക്ലീനർ എന്നിവരെയും കസ്റ്റഡിയിലെടുത്തു. തലശ്ശേരി, ന്യൂമാഹി, ചൊക്ലി ഭാഗങ്ങളിൽ നിന്നും സ്ഥിരമായി മാലിന്യം ശേഖരിച്ച് പുഴയിൽ തള്ളുന്ന സംഘമാണിതെന്നാണ് പൊലീസ് നിഗമനം. ലോറിയിൽ 3.8 ടൺ മാലിന്യമുണ്ടായിരുന്നു. റെന്ററിംഗ് പ്ലാന്റിലേക്കു മാലിന്യം കൊടുക്കാത്ത കോഴിക്കടകളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് കളക്ടർ പറഞ്ഞു. റെന്ററിംഗ് പ്ലാന്റുമായി എഗ്രിമെന്റ് വെക്കാത്ത പഞ്ചായത്ത് സെക്രട്ടറിമാരുടെ യോഗം എട്ടിന് നടക്കും.