gulf
മരുഭൂമിയിൽ നിന്ന് ഷൈജിത്ത് പകർത്തിയ ഒരു ദൃശ്യം

ചക്കരക്കല്ല് : പ്രവാസജീവിതത്തിന്റെ ദുരിതങ്ങളും മരുഭൂമിയിലെ പൊള്ളുന്ന കാഴ്ചകളും പകർത്തി കോയ്യോട് പൊതുവാച്ചേരിയിലെ ഷൈജിത്ത് ഒണ്ടൻ ചെറിയത്ത് ശ്രദ്ധേയനാകുന്നു. വ്യത്യസ്ത ഫ്രെയിമുകളിൽ പ്രവാസ ജീവിതം പകർത്തിയ ഷൈജിത്തിനെ തേടി രണ്ട് ഡസനോളം അന്താരാഷ്ട്ര അവാർഡുകളെത്തിയതോടെയാണ് ഷൈജിത്തിനെ നാടറി‌ഞ്ഞു തുടങ്ങിയത്. ദുബായിലെ ഒരു പ്രശസ്ത പരസ്യ കമ്പനിയിൽ ആർട്ട് ഡയറക്ടറായ വിജേഷ് 2011 മുതൽ ഫോട്ടോഗ്രാഫിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങി
നാഷണൽ ജിയോഗ്രാഫിക് ഉൾപ്പെടെ വിവിധ മാദ്ധ്യമങ്ങളിലും പ്ലാറ്റ്‌ഫോമുകളിലും എന്റെ ഫോട്ടോഗ്രാഫുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് അവാർഡുകളുടെയും സർട്ടിഫിക്കേഷനുകളുടെയും രൂപങ്ങളിൽ നിരവധി അംഗീകാരങ്ങൾ എത്തിയിട്ടുണ്ട്.ഈ വർഷം ദുബായിൽ നടന്ന ഹംദാൻ അന്താരാഷ്ട്ര ഫോട്ടോഗ്രാഫി മത്സരത്തിൽ പുരസ്‌കാരം നേടി.ഗൾഫിൽഗ്രാഫിക്ക് ഡിസൈനറായി ജോലി ആരംഭിച്ച ഷൈജിത്ത് പ്രമുഖ ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ കേൾ ടൈലറിന്റെ ഫോട്ടോഗ്രാഫി കിറ്റ് കരസ്ഥമാക്കിയതോടെ കൂടുതൽ ശ്രദ്ധേയനായി മാറുകയായിരുന്നു.
ദുബായിൽ സ്റ്റാഫ് നഴ്സായ ശുഭശ്രീയും വിദ്യാർത്ഥികളായ ഇഷാനും വിഹാനും അടങ്ങുന്നതാണ് കുടുംബം.

"പുറത്ത് അതിമനോഹരമായ ഒരു നിഗൂഢലോകമുണ്ട്, അവയെ പകർത്തിക്കൊണ്ട് സത്തയെ ടാപ്പുചെയ്യാൻ ശ്രമിക്കുന്നു. യാത്ര ആവേശകരമാണ്- ഷൈജിത്ത് ഒണ്ടൻ ചെറിയത്ത് പറയുന്നത് ഇങ്ങനെ.