sndp-
കാസർകോട് എസ് എൻ ഡി പി യൂണിയൻ ഒരുക്കിയ ഇ ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട കാർഡ് വിതരണം ചെയ്യുന്നു

കാസർകോട് : എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പദവിയിൽ വെള്ളാപ്പള്ളി നടേശൻ 25 വർഷം പൂർത്തീകരിച്ചത്, സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളോടെയും ക്രിയാത്മകമായ വിവിധ പരിപാടികളോടെയും കാസർകോട് ജില്ലയിലെ വിവിധ യൂണിയനുകളിൽ വിപുലമായി ആഘോഷിച്ചു. സംസ്ഥാനതല ഉദ്ഘാടനം ചേർത്തലയിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നിർവഹിക്കുന്നതും വെള്ളാപ്പള്ളിയെ ആദരിക്കുന്നതും യൂണിയൻ കേന്ദ്രങ്ങളിൽ ലൈവായി സംപ്രേക്ഷണം ചെയ്തു.

കാസർകോട് യൂണിയന്റെ ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികൾക്ക് പഴയ ബസ് സ്റ്റാൻഡിലെ വ്യാപാര ഭവനിൽ തുടക്കം കുറിച്ചു. സാമൂഹ്യ ക്ഷേമ പദ്ധതികൾക്ക് തുടക്കം കുറിച്ച് ഇ ശ്രം സൗജന്യ രജിസ്ട്രേഷൻ ക്യാമ്പും സംഘടിപ്പിച്ചു. നിരവധി പേർ ക്യാമ്പിൽ പങ്കെടുത്തു. യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് എ.ടി. വിജയൻ അധ്യക്ഷത വഹിച്ചു. ക്യാമ്പിൽ പങ്കെടുത്തവർക്കുള്ള രജിസ്ട്രേഷൻ കാർഡിന്റെ വിതരണവും യൂണിയൻ സെക്രട്ടറി നിർവഹിച്ചു. യോഗം ഡയറക്ടർ അഡ്വ. പി.കെ വിജയൻ, കെ.പി വെളുങ്ങൻ, മോഹനൻ മീപ്പുഗിരി, വനിതാ സംഘം പ്രസിഡന്റ് സുനിത ദാമോദരൻ, വൈസ് പ്രസിഡന്റ് മോഹിനി ഹരീഷ്, കൗൺസിലർമാരായ രാജേഷ്, രാഘവൻ കട്ടാരം, കൃഷ്ണൻ കൂഡ്‌ലു എന്നിവർ സംസാരിച്ചു.

ഹോസ്ദുർഗ് എസ്.എൻ.ഡി.പി യൂണിയൻ ഓഫീസിൽ വലിയ സ്ക്രീൻ ഒരുക്കിയാണ് പരിപാടി തത്സമയം പ്രദർശിപ്പിച്ചത്. യൂണിയൻ തല ആഘോഷ പരിപാടികൾ യോഗം ഡയറക്ടർ പി. ദാമോദര പണിക്കർ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എം.വി. ഭരതൻ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി പി.വി വേണുഗോപാലൻ സ്വാഗതം പറഞ്ഞു. യോഗം ഡയറക്ടർ സി. നാരായണൻ, വൈസ് പ്രസിഡന്റ് എ. തമ്പാൻ, വനിതാസംഘം കേന്ദ്രസമിതി അംഗം ശാന്ത കൃഷ്ണൻ, യൂണിയൻ സെക്രട്ടറി ലത കല്ലൂരാവി, കൗൺസിലർമാരായ മുകുന്ദൻ കല്ലൂരാവി, രമേശൻ ഹോസ്ദുർഗ്, ബാലകൃഷ്ണൻ മടിക്കൈ, ബാബു വെള്ളിക്കോത്ത്, പത്മാവതി എന്നിവർ പ്രസംഗിച്ചു. ശാഖ ഭാരവാഹികളും വനിതാ സംഘം ഭാരവാഹികളും പ്രവർത്തകരും സംബന്ധിച്ചു.

പടം...

കാസർകോട് എസ്.എൻ.ഡി.പി യൂണിയൻ ഒരുക്കിയ ഇ ശ്രം സൗജന്യ രജിസ്‌ട്രേഷൻ ക്യാമ്പിൽ പങ്കെടുത്തവർക്ക് യൂണിയൻ സെക്രട്ടറി ഗണേഷ് പാറക്കട്ട കാർഡ് വിതരണം ചെയ്യുന്നു