മാഹി: കൃഷി വകുപ്പിന്റെ സഹായത്തോടെ ചെമ്പ്ര ശ്രീനാരായണ മഠത്തിന് സമീപം വി. മുഹമ്മദ് ഇർഷാദ് നടത്തിയ മത്സ്യകൃഷിയുടെ വിളവെടുപ്പ് നടത്തി. തികച്ചും ജൈവികമായി ബയോഫ്‌ളെക് കൃഷിരീതിയിൽ അഞ്ച് മാസം വളർത്തിയ ചിത്രലാട, തിലോപ്പിയ മത്സ്യങ്ങളാണ് വിളവെടുപ്പ് നടത്തിയത്. കൃഷി വളരെ വിജയകരമായിരുന്നുവെന്ന് കൃഷിവകുപ്പ് അധികൃതർ അറിയിച്ചു. വിളവെടുപ്പ് പള്ളൂർ കൃഷി ഓഫീസർ കെ. റോഷ് ഉദ്ഘാടനം ചെയ്തു. കൃഷിവകുപ്പ് ഉദ്യോഗസ്ഥരായ ഇ.വി. സുനിൽ, ടി.കെ. സുബിഷ, എം.പി. ഇ.ഡി.എ. അസി. ഡയറക്ടർ ഡോ. ഗണേഷ്, മത്സ്യകർഷകൻ വി. മുഹമ്മദ് ഇർഷാദ്, വി.ടി.സലീം എന്നിവർ പങ്കെടുത്തു.