കൂത്തുപറമ്പ്: ദേശീയ സീനിയർ വനിതാ ഫുട്‌ബാൾ ചാമ്പ്യൻഷിപ്പിന്റെ സെമി ഫൈനലിലേക്ക് മണിപ്പൂർ പ്രവേശിച്ചു. കൂത്തുപറമ്പ് നഗരസഭാ സ്റ്റേഡിയത്തിൽ നടന്ന ക്വാർട്ടർ ഫൈനലിൽ അസമിനെ തോൽപ്പിച്ചാണ് മണിപ്പൂരിന്റെ സെമി ഫൈനൽ പ്രവേശനം. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു നിലവിലുള്ള ചാമ്പ്യന്മാരുടെ വിജയം. കളിയുടെ ആദ്യഘട്ടം മുതൽ മികച്ച മത്സരം കാഴ്ച വച്ച
മണിപ്പൂർ അസമിന്റെ മുന്നേറ്റങ്ങളെയെല്ലാം നിഷ്പ്രഭമാക്കി. പങ്കെടുത്ത മുഴുവൻ മത്സരങ്ങളിലും എതിരാളികളെ ബഹുദൂരം പിന്നിലാക്കികൊണ്ടായിരുന്നു മണിപ്പൂരിന്റെ ജൈത്രയാത്ര. ചൊവ്വാഴ്ച രാവിലെ 9.30ന് കോഴിക്കോട് കോർപ്പറേഷൻ ഇ.എം.എസ് സ്റ്റേഡിയത്തിലാണ് സെമി ഫൈനൽ മത്സരം നടക്കുക.