നീലേശ്വരം: പാലായി ഷട്ടർ കം ബ്രിഡ്‌ജ് ഉദ്ഘാടന ചടങ്ങ് വിജയകരമായി നടത്തുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പാലായി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ ടി.വി ശാന്ത അധ്യക്ഷയായി. കയ്യൂർ-ചീമേനി പഞ്ചായത്ത് പ്രസിഡന്റ് കെ.പി. വത്സലൻ, മുൻ എം.എൽ.എ കെ.പി സതീഷ്ചന്ദ്രൻ, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. ശകുന്തള, നഗരസഭ വൈസ് ചെയർമാൻ പി.പി മുഹമ്മദ് റാഫി, കെ.പി രവീന്ദ്രൻ, വി. ഗൗരി, ടി.പി ലത, എം രാജൻ, ടി. കുഞ്ഞിക്കണ്ണൻ, പി. മനോഹരൻ, സുരേഷ് പുതിയേടത്ത്, പി. വിജയകുമാർ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എൻ. ഫിറോസ് ഖാൻ, കെ. സുധാകരൻ, വി.വി ശ്രീജ, വി.വി സതി, എം. നസീർ, രതീഷ് പുതിയ പുരയിൽ, പി. രമേശൻ എന്നിവർ സംസാരിച്ചു.

26 ന് രാവിലെ 11 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയനാണ് ഷട്ടർ കം ബ്രിഡ്ജിന്റെ ഉദ്ഘാടനംം നിർവ്വഹിക്കുക.

പടം....പാലായി ഷട്ടർ കം ബ്രിഡ്‌ജ് ഉദ്ഘാടന ചടങ്ങിന്റെ സംഘാടക സമിതി രൂപീകരണയോഗം എം. രാജഗോപാലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു