mambaram
വോട്ടെണ്ണൽ പ്രഖ്യാപനമറിഞ്ഞ യു.ഡി.എഫ്. നേതാക്കളും പ്രവർത്തകരും ആഹ്ലാദം പങ്ക് വെക്കുന്നു

കണ്ണൂർ : ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസുകാരുടെ വീറും വാശിയുമേറിയ പോരാട്ടം നേതൃത്വത്തിന് തലവേദനയായെങ്കിലും ഉജ്ജ്വലവിജയം കൊണ്ട് അതിനെ മറികടക്കാൻ കെ. പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ സെമികേഡർ ശൈലിക്കായി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ ജില്ലയിൽ ക്യാമ്പ് ചെയ്ത് പ്രവർത്തകർക്ക് ആവശ്യമായ നിർദേശം നൽകുകയായിരുന്നു സുധാകരൻ. കോൺഗ്രസിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനം കൈവിട്ടു പോയാൽ സ്വന്തം തട്ടകത്തിൽ തന്നെ സുധാകരന് തിരിച്ചടിയാകുമായിരുന്നു.

പടിയിറങ്ങുന്നത് 30 വർഷത്തെ അദ്ധ്യക്ഷൻ

30 വർഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കണമെന്നത് കോൺഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. 1992 ൽ എൻ .രാമകൃഷ്ണനെ താഴെയിറക്കി ഡി.സി.സി പിടിക്കാൻ സുധാകരന്റെ വലംകൈയ്യായി നിന്നത് ദിവാകരനായിരുന്നു. എന്നാൽ പിന്നീട് ബന്ധം വഷളായി. സുധാകരൻ കെ.പി.സി.സി അദ്ധ്യക്ഷനായതോടെ ദിവാകരന്റെ നല പരുങ്ങലിലായി. തലശേരി ബ്രണ്ണൻകോളേജ് വിവാദത്തിൽ സുധാകരനെ തള്ളി മുഖ്യമന്ത്രിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ട ദിവാകരൻ സുധാകരനെതിരെ പല സമയത്തും രംഗത്തെത്തി. അതോടെയാണ് ഇന്ദിരാഗാന്ധി ആശുപത്രിയുടെ തലപ്പത്ത് മൂന്ന് പതിറ്റാണ്ടായി തുടരുന്ന ദിവാകരന്റെ ചിറകരിയാൻ സുധാകരൻ പാർട്ടി പാനലിനെ മത്സര രംഗത്തിറക്കിയത്.

കരുത്തനായി സുധാകരൻ

തി​ര​ഞ്ഞെ​ടു​പ്പു ഫ​ലം യു​.ഡി​.എ​ഫ് പാ​ന​ലി​ന് അ​നു​കൂ​ല​മാ​യതോടെ കെ​.പി​.സി​.സി പ്ര​സി​ഡ​ന്റ് കെ.​സു​ധാ​ക​ര​ൻ കൂ​ടു​ത​ൽ ക​രു​ത്ത​നാ​യി മാ​റും. മ​മ്പ​റം ദി​വാ​ക​ര​ന് പരാജയത്തോടെ കോ​ൺ​ഗ്ര​സി​ലെ സു​ധാ​ക​ര വി​രു​ദ്ധ​ർ ദുർബലരായി തീരുമെന്നാണ് സൂചന.

മ​മ്പ​റം ദി​വാ​ക​ര​ന്റെ വ്യ​ക്തി പ്ര​ഭാ​വം കൊ​ണ്ടു പ​ടു​തു​യ​ർ​ത്തി​യ ഇ​ന്ദി​രാ​ഗാ​ന്ധി സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പി​ടി​ച്ചെ​ടു​ക്കാ​നു​ള്ള സു​ധാ​ക​ര​ന്‍റെ നീ​ക്കം ഒ​രു ത​ര​ത്തി​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നായിരുന്നു സു​ധാ​ക​ര വി​രു​ദ്ധ​രാ​യ നേ​താ​ക്ക​ളുടെ നിലപാട്.

എ​ന്നാ​ൽ,ഡി​.സി​.സി നേ​തൃ​ത്വം എ​ന്ത് വി​ട്ടു വീ​ഴ്ച​ക്കും ത​യാ​റാ​യി​ട്ടും ഒ​രു ത​ര​ത്തി​ലു​ള്ള മ​ധ്യ​സ്ഥ ശ്ര​മ​ത്തി​നും നി​ൽ​ക്കാ​തി​രു​ന്ന മ​മ്പ​റ​ത്തി​ന്റെ നി​ല​പാ​ട് ശ​രി​യ​ല്ലെ​ന്നാ​ണ് സു​ധാ​ക​ര​നെ അ​നു​കൂ​ലി​ക്കു​ന്ന​വ​ർ പ​റ​യു​ന്ന​ത്.തി​ര​ഞ്ഞെ​ടു​പ്പ് ഫ​ലം കേ​ര​ള രാ​ഷ​ട്രീ​യ​ത്തി​ൽ വ​രും ദി​വ​സ​ങ്ങ​ളി​ൽ സ​ജീ​വ ച​ർ​ച്ച​യാ​കു​മെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല.