sudhakaran
കെ.സുധാകരൻ

കണ്ണൂർ: ആരും പ്രസ്ഥാനത്തിന് മുകളിൽ അല്ലെന്നും കോൺഗ്രസ് വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ഉണ്ടാവണമെന്നും കെ.പി.സി.സി പ്രസിഡൻറ്​ കെ. സുധാകരൻ എം.പി. തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തിരഞ്ഞെടുപ്പിൽ യു.ഡി.എഫ് പാനൽ വിജയം നേടിയ ശേഷം ഫേസ്​ബുക്ക്​ പോസ്​റ്റിലാണ്​ അദ്ദേഹത്തി​ന്റെ പ്രതികരണം. ആ​രും ഒഴിച്ചുകൂടാൻ പറ്റാത്തവരല്ല. കോൺഗ്രസ് എന്ന വികാരം നഷ്ടപ്പെട്ടാൽ ആരും ഒന്നുമല്ലെന്ന തിരിച്ചറിവ് ആയിരം വട്ടം ഉദ്ഘോഷിക്കുന്നതാണ് ഇന്ദിരാ പ്രിയദർശിനിയുടെ പേരിലുള്ള ആശുപത്രി തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാനൽ നേടിയ ഉജ്ജ്വല വിജയം. ചുവർ ഉണ്ടെങ്കിലേ ചിത്രം വരക്കാനാകൂ. പ്രവർത്തകരുടെ വിയർപ്പു തുള്ളിയിൽ കെട്ടിപ്പടുത്ത സ്ഥാപനങ്ങളിൽ ഒരിക്കൽ കയറിയിരുന്നാൽ പിന്നെ പാർട്ടിയെയും പ്രവർത്തകരെയും മറന്ന്​ എല്ലാം ഞാൻ ആണെന്ന തോന്നലുള്ള ചിലരെങ്കിലും ഇവിടെയുണ്ടെന്നും മമ്പറം ദിവാകര​ന്​ നേരെ അദ്ദേഹം ഒളിയ​മ്പെറിഞ്ഞു. ഈ വിജയം കോൺഗ്രസിന് ഇരട്ടിമധുരം പകരുന്നുണ്ടെന്നും സുധാകരൻ പോസ്​റ്റിൽ പറയുന്നു.