മാഹി: മാഹി കോ- ഓപ്പറേറ്റീവ് കോളേജ് ഒഫ് ഹയർ എഡ്യുക്കേഷൻ ആൻഡ് ടെക്‌നോളജിയിൽ പോണ്ടിച്ചേരി കേന്ദ്ര സർവകലാശാലയുടെ ഇംഗ്ലീഷ് ബിരുദ, ബിരുദാനന്തര ബിരുദ റെഗുലർ കോഴ്സുകൾക്ക് സ്‌കോളർഷിപ്പോടെ പഠിക്കാൻ അവസരമൊരുക്കി മാനേജ്‌മെന്റ്. വിദ്യാർത്ഥികളിൽ ഇംഗ്ലീഷ് ഭാഷയിലുള്ള പ്രാവീണ്യം വർദ്ധിപ്പിച്ച് അതുവഴി തൊഴിൽ രംഗത്ത് പ്രാമുഖ്യം നേടുവാൻ തയ്യാറാക്കുക എന്ന സമഗ്ര പദ്ധതിയുടെ ഭാഗമായാണ് ഈ സ്‌കോളർഷിപ്പ് പദ്ധതി. 10ന് കാലത്ത് 10:30ന് ഓൺലൈൻ ആയി നടത്തുന്ന അഭിരുചി പരീക്ഷയിൽ അർഹത നേടുന്നവർക്കാണ് സ്‌കോളർഷിപ്പ് അനുവദിക്കുക.
സ്‌കോളർഷിപ്പിന് യോഗ്യരായ വിദ്യാർത്ഥികൾക്കായി ഡിഗ്രി പഠനത്തോടൊപ്പം ഹൈ ബ്രിഡ് ഓൺ ലൈൻ പഠന സൗകര്യങ്ങളിലൂടെ സ്‌പോക്കൺ ഇംഗ്ലീഷ് ക്ലാസുകളും കല്യാണി വള്ളത്ത്, ആശാഗോപി തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സെമിനാറുകളും പഠന ക്യാമ്പുകളും സംഘടിപ്പിക്കും.
സഹകരണ കോളേജിലെ ഇംഗ്ലീഷ് ഡിപ്പാർട്ടുമെന്റിന്റെ നേതൃത്വത്തിലാണ് രണ്ടു വർഷം നീണ്ടുനിൽക്കുന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ക്യാമ്പസ് പ്ലേസ്‌മെന്റ് ക്യാമ്പുകൾ സംഘടിപ്പിക്കാനും പദ്ധതിയുണ്ട്.
കൂടുതൽ വിവരങ്ങൾക്ക് ഫോൺ 8547361793, 9446741714, 9496616828. mcchet2021@gmail.com