കാഞ്ഞങ്ങാട്: രാജ്യത്തിന്റെ കാവലാളായ ഭരണഘടനയുടെ കടയ്ക്കൽ കത്തിവെക്കാൻ സംഘടിത ശ്രമം നടത്തുന്ന കേന്ദ്രഭരണം ജനങ്ങളോട് മറുപടി പറയേണ്ടി വരുമെന്ന് സി .പി .ഐ ദേശീയ കൗൺസിലംഗം ഇ. ചന്ദ്രശേഖരൻ എം.എൽ.എ പറഞ്ഞു.സി .പി .ഐ. ജില്ലാ കൗൺസിൽ കാഞ്ഞങ്ങാട് സംഘടിപ്പിച്ച ഭരണഘടന സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എന്തും ചെയ്യാമെന്ന ധാരണ സർക്കാരിന് വേണ്ട. രാജ്യത്തെ കർഷക പോരാട്ടം അതിന് തെളിവാണെന്നും ഇ ചന്ദ്രശേഖരൻ പറഞ്ഞു. സി .പി. ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ എക്‌സികുട്ടീവ് അംഗങ്ങളായ കെ.വി. കൃഷ്ണൻ, ടി .കൃഷ്ണൻ , എം. അസിനാർ, കരുണാകരൻ കുന്നത്ത്, അഡ്വ എം.സി കുമാരൻ, അഡ്വ രാധാകൃഷ്ണൻ പെരുമ്പള എന്നിവർ സംസാരിച്ചു.സി .പി. ബാബു സ്വാഗതം പറഞ്ഞു.