balagopal
ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ നടന്ന കണ്ണൂർ- കാസർഗോഡ് ജില്ലകളുടെ നികുതി അവലോകന യോഗത്തിൽ മന്ത്രി കെ എൻ ബാലഗോപാൽ സംസാരിക്കുന്നു

കണ്ണൂർ: നികുതി എന്റെ കടമയാണ് എന്ന ബോദ്ധ്യം ഓരോ പൗരനിലും ഉണർത്തുന്നതിനുള്ള ബോധവത്ക്കരണ പരിപാടികൾ നടത്താൻ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പിന് കഴിയണമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.ജില്ലാ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ കണ്ണൂർ ,കാസർകോട് ജില്ലകളിലെ ചരക്ക് സേവന നികുതി ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം
ധനവരുമാനമാണ് ഒരു നാടിന്റെ സമ്പദ്ഘടനയെ ശക്തമാക്കുന്നത്. നികുതിയാണ് അതിൽ മുഖ്യം. യഥാർത്ഥത്തിൽ നികുതി നിരക്കും നികുതി ചെക്ക് പോസ്റ്റുകളുമാണ് ഒരു ദേശത്തിന്റെ അതിർത്തി നിർണ്ണയിക്കുന്നത്. ജി .എസ് .ടി കമ്മിഷണർ രത്തൻ ഖേൽക്കർ അദ്ധ്യക്ഷത വഹിച്ചു. അഡിഷണൽ കമ്മിഷണർ, കെ ജെ ജെപ്‌സൺ, ജോയിന്റ് കമ്മിഷണർമാരായ ആർ .ഇ. ശ്രീവത്സ, ടി .എ. അശോകൻ, ഫിറോസ് കാട്ടിൽ, പ്രശാന്ത് ഗോപാൽ എന്നിവരും പങ്കെടുത്തു.