special-care
സ്‌പെഷ്യൽ കെയർ സെന്റർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്യുന്നു

പെരിയ: സ്‌പെഷ്യൽ കെയർ സെന്റർ ഉദ്ഘാടനവും ഡിജിറ്റൽ പഠനോപകരണ വിതരണവും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പല്ലൂർ പെരിയ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദാക്ഷൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ഫാത്തിമത്ത് ഷംന ഡിജിറ്റൽ പഠനോപകരണ വിതരണം നടത്തി. ജില്ലാ പ്രൊജക്ട് കോ ഓഡിനേറ്റർ പി രവീന്ദ്രൻ, പ്രൊജക്ട് ഓഫീസർ ഡി നാരായണ ,പഞ്ചായത്ത് മെമ്പർ ടി രാമകൃഷ്ണൻ, ഹെഡ് മാസ്റ്റർ ബാലചന്ദ്രൻ നായർ ,പി .ടി .എ പ്രസിഡന്റ് ബാലകൃഷ്ണൻ ആലക്കോട്, മദർ പി. ടി .എ പ്രസിഡന്റ് രാധ കോട്ടയിൽ എന്നിവർ സംസാരിച്ചു. ദിലീപ് കുമാർ സ്വാഗതം പറഞ്ഞു.