bjp
ബി ജെ പി കാസർകോട് മണ്ഡലം പ്രസിഡന്റായി പ്രമീള മജൽ സ്ഥാനമേൽക്കുന്നു

കാസർകോട്: ബി ജെ പി കാസർകോട് മണ്ഡലം പ്രസിഡന്റായി പ്രമീള മജൽ സ്ഥാനമേറ്റു. സ്ഥാനാരോഹണ ചടങ്ങിൽ ബി.ജെ.പി ജില്ലാ വൈസ് പ്രസിഡന്റ് സുധാമ ഗോസാഡ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. ഉമ കടപ്പുറം, ട്രഷറർ എം. മഹാബല റൈ, എസ്. സി. മോർച്ച ജില്ലാ പ്രസിഡൻ്റ് സമ്പത്ത് കുമാർ പെർന്നടുക്ക, മധൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഗോപാലകൃഷ്ണ കുഡലു, യുവമോർച്ച സംസ്ഥാന വനിതാ കൺവീനർ അഞ്ജു ജോസ്റ്റി എന്നിവർ പങ്കെടുത്തു. സുകുമാരൻ കുദ്രെപ്പാടി സ്വാഗതവും യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ധനഞ്ജയൻ മധൂർ നന്ദിയും പറഞ്ഞു.