കാഞ്ഞങ്ങാട്: ശക്തമായ വീറും വാശിയും നിലനിർത്തി കാഞ്ഞങ്ങാട് നഗരസഭയിലെ മുപ്പതാംവാർഡ് ഒഴിഞ്ഞവളപ്പിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ വിജയം കോൺഗ്രസ് സ്ഥാനാർത്ഥി കെ..കെ. ബാബുവിന്. 116 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു വാർഡ് നിലനിർത്തിയത്. റിബൽ സ്ഥാനാർത്ഥിയായി മത്സരിച്ച കോൺഗ്രസ് വിമതൻ കെ.പി മധുവിന് ഏഴ് വോട്ടു മാത്രമാണ് ലഭിച്ചത്.
കെ.കെ ബാബു - 417,സുഹാസ് - 301 (എൽ.ഡി.എഫ്). ടി.വി പ്രശാന്ത് -248 ( ബി.ജെ.പി ) എ.ബാബു - 12. (സ്വതന്ത്രൻ) മധു - 7(സ്വതന്ത്രൻ) എന്നിങ്ങനെയാണ് വോട്ട് നില.1220 വോട്ടർമാരാണ് വാർഡിൽ ഉള്ളത്. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിൽ പ്രതിഷേധിച്ച് മത്സ്യതൊഴിലാളി കോൺഗ്രസ് ജില്ലാ ട്രഷററും കോൺഗ്രസ് മണ്ഡലം സെക്രട്ടറിയുമായിരുന്ന കെ.പി.മധു രംഗത്തുവരികയായിരുന്നു. കൗൺസിലറായിരുന്ന ബിനീഷ് രാജിന്റെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിനീഷ് രാജിന് 161 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചിരുന്നു.