തലശ്ശേരി: തലശ്ശേരി- നാദാപുരം റോഡിൽ നവീകരണ പ്രവൃത്തി നടത്തുന്നതിനാൽ ഇന്ന് മുതൽ 14 വരെ കണ്ണിച്ചിറ മുതൽ പാറാൽ വരെ വാഹന ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി തലശ്ശേരി ട്രാഫിക് എൻഫോഴ്സ്മെന്റ് യൂനിറ്റ് സബ്ബ് ഇൻസ്പെക്ടർ അറിയിച്ചു. തലശ്ശേരിയിൽ നിന്ന് പള്ളൂർ ഭാഗത്തേക്ക് പോവുന്ന വാഹനങ്ങൾ തലശ്ശേരി, സൈദാർ പള്ളി, മക്കൂട്ടം, പാറാൽ വഴിയോ, തലശ്ശേരി-കണ്ണിച്ചിറ- ഈങ്ങയിൽ പീടിക വഴിയോ കടന്നുപോകേണ്ടതാണ്. പള്ളൂർ ഭാഗത്ത് നിന്നും തലശ്ശേരിയിലേക്കുള്ള വാഹനങ്ങളും ഇതേ വഴി തന്നെ കടന്നു പോവണം .