de-fibering
പുതുക്കൈയിലെ ഡീഫൈബറിംഗ് യൂണിറ്റ് ആദ്യ കയർ ഫൈബർ കയറ്റി അയക്കുന്നു

കാഞ്ഞങ്ങാട് : പൊതുമേഖലാ സ്ഥാപനമായ കെ.സി.സി.പി.എൽ വൈവിധ്യവത്ക്കരണത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പുതുക്കൈയിൽ ആരംഭിച്ച ഹൈടെക്ക് കയർ ഡീ ഫൈബറിംഗ് യൂണിറ്റിലെ ആദ്യ കയർ ഫൈബർ ലോഡ് മാനേജിംഗ് ഡയറക്ടർ ആനക്കൈ ബാലകൃഷ്ണൻ ഫ്‌ളാഗ് ഓഫ് ചെയ്തു. വിവിധ ട്രേഡ് യൂണിയൻ നേതാക്കളും ഉദ്യോഗസ്ഥരും ജീവനക്കാരും ചടങ്ങിൽ പങ്കെടുത്തു. കേരള സ്റ്റേറ്റ് കയർ മെഷിനറി മാനുഫാക്ചറിംഗ് കമ്പനിയുടെ സാങ്കേതിക സഹായത്തോടു കൂടി 1.65 കോടി രൂപ ചെലവിൽ ആരംഭിച്ച പുതുക്കൈ യൂണിറ്റിൽ ആദ്യഘട്ടത്തിൽ ലോങ് ഫൈബർ, ഷോർട്ട് ഫൈബർ എന്നിവയാണ് ഉൽപ്പാദിപ്പിക്കുന്നത്. ഒരു ഷിഫ്റ്റിൽ 30,000 തൊണ്ട് അടിക്കുവാൻ പറ്റുന്ന പദ്ധതിയാണിത്. രണ്ടാംഘട്ടമായി കയർ ബ്രിക്കറ്റ്, വളം, ബെഡ്ഡിനാവശ്യമായ ബെയർ ഷീറ്റ്, മറ്റു ചകിരി ഉൽപ്പന്നങ്ങൾ എന്നിവ ഉൽപ്പാദിപ്പിക്കാനാണ് പദ്ധതി