ഇരിട്ടി: കൂട്ടുപുഴ പാലം ജനുവരിയോടെ ഗതാഗതത്തിന് തുറന്ന് കൊടുക്കും. നിർമ്മാണ പ്രവർത്തനങ്ങൾ അന്തിമഘട്ടത്തിലാണ്. പാലത്തിന്റെ കൈവരികളുടെ നിർമ്മാണവും കർണാടക ഭാഗത്തുള്ള റോഡ് നിർമ്മാണവുമാണ് ഇപ്പോൾ നടക്കുന്നത്. തലശ്ശേരി -വളവ് പാറ റോഡ് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ഏഴ് പാലങ്ങളിലുൾപ്പെട്ടതാണ് കൂട്ടുപുഴ പാലം.
മൂന്ന് വർഷം മുമ്പ് നിർമ്മാണം തുടങ്ങിയ പാലം കർണാക വനം വകുപ്പിന്റെ എതിർപ്പ് കാരണവും കൊവിഡ് കാരണവും നീണ്ടു പോകുകയായിരുന്നു. എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് ഇപ്പോൾ പാലം യാഥാർത്ഥ്യമായത്. ഈ പാലം ഗതാഗതത്തിന് തുറന്ന് കൊടുക്കുന്നത്തോടെ വലിയ ചരക്ക് ലോറി കൾ അനുഭവിച്ച് വരുന്ന ദുരിതത്തിന് പരിഹാരമാകും.
1928 ൽ ബ്രിട്ടീഷുകാർ നിർമ്മിച്ച പാലത്തിലൂടെയുള്ള യാത്രാദുരിതം മാറും. പഴയ പാലം ചരിത്ര സ്മാരകം പോലെ സംരക്ഷിച്ച് നിർത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.