priya
ഫൈനലിലെത്തിയ പ്രിയദർശിനി ടീം

മാഹി: പന്തക്കൽ ഐ.കെ.കുമാരൻ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ഹ്യൂഗ്‌സ് ടി 20 ക്രിക്കറ്റ് ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരത്തിൽ പള്ളൂർ സി.സി.യെ പരാജയപ്പെടുത്തി പ്രിയദർശിനി യുവകേന്ദ്ര ടീം ഫൈനലിലെത്തി.ആദ്യം ബാറ്റ് ചെയ്ത പള്ളൂർ സി.സി 20 ഓവറിൽ 8 വിക്കറ്റിന് 133 റൺ നേടിയപ്പോൾ ടീം പ്രിയദർശിനി 15 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 137 റൺ നേടിയാണ് ജയം ഉറപ്പിച്ചത്. പ്രിയദർശിനിയുടെ വിജിഷ്.എം.എം മാൻ ഓഫ് ദ മാച്ച് കരസ്ഥമാക്കി.