cpm
സി.പി.എം ജില്ലാ സമ്മേളന പ്രതിനിധി സമ്മേളനത്തിന്റെ ഒരു മണിക്കൂറോളം നീണ്ട ഉദ്ഘാടന പ്രസംഗത്തിനു ശേഷം കസേരയിലിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സ്‌ക്രട്ടറി കോടിയേരി ബാലകൃഷ്ണൻ , കേന്ദ കമ്മിറ്റി അംഗം ഇ.പി ജയരാജൻ എന്നിവരുമായി നർമ്മ സംഭാഷണത്തിൽ

പഴയങ്ങാടി: സി.പി.എം ജില്ലാ സമ്മേളനം മാടായി കോ– ഓപ്പറേറ്റീവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലെ 'കെ കുഞ്ഞപ്പ –പി വാസുദേവൻ നഗറി'ൽ തുടക്കമായി. പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ കമ്മിറ്റിയംഗവും മുതിർന്ന നേതാവുമായ ഒ .വി നാരായണൻ പതാക ഉയർത്തിയതോടെയാണ് പ്രതിനിധി സമ്മേളനത്തിനു തുടക്കമായത്. തിരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 53 ജില്ലാ കമ്മിറ്റി അംഗങ്ങളും ജില്ലയിൽ നിന്നുമുള്ള സംസ്ഥാന കമ്മിറ്റി അംഗങ്ങളുമാണ് പങ്കെടുക്കുന്നത്.
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ .വിജയരാഘവൻ, ഇ പി ജയരാജൻ, പി .കെ ശ്രീമതി, എം .വി ഗോവിന്ദൻ, കെ. കെ ശൈലജഎന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.
വൈകിട്ട് നടന്ന മാദ്ധ്യമ സെമിനാർ മന്ത്രി. പി രാജീവ് ഉദ്ഘാടനം ചെയ്തു. ഇന്ന് വൈകിട്ട് അഞ്ചിന് 'മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ' സെമിനാർ എ.വിജയരാഘവൻ ഉദ്ഘാടനം ചെയ്യും. നാളെ വൈകിട്ട് നാലിന് പൊതുസമ്മേളനം.


ചരിത്ര പ്രദർശനം തുടങ്ങി
പഴയങ്ങാടി:സി.പി. എം ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി പഴയങ്ങാടിയിൽ ചരിത്രപ്രദർശനം തുടങ്ങി. ലോക കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രം പ്രദർശനത്തിലുണ്ട്. ഇന്ത്യയിലെയും കേരളത്തിലെയും കമ്യൂണിസ്റ്റ് കർഷക പോരാട്ടങ്ങൾ, സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികൾ, കമ്യൂണിറ്റ് പോരാളികൾ, നാടുണർത്തിയ വനിതാ പോരാളികൾ എന്നിവ പ്രദർശനത്തിലുണ്ട്. സംസ്ഥാന കമ്മിറ്റിയംഗം ജയിംസ് മാത്യു ഉദ്ഘാടനം ചെയ്തു. ടി .വി രാജേഷ്, ഒ. വി നാരായണൻ, ഐ. വി ശിവരാമൻ, കെ .വി സന്തോഷ്, കെ .വി വാസു, കെ. പി മോഹനൻ തുടങ്ങിയവർ പങ്കെടുത്തു.