cpm
ഏരിയാ സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതു സമ്മേളന നഗരിയിൽ എം സുമതി പതാക ഉയർത്തുന്നു

കാസർകോട്‌: സി..പി. .എം കാസർകോട്‌ ഏരിയാസമ്മേളനം ഉളിയത്തടുക്ക കെ സുരേന്ദ്രൻ നഗറിൽ (സൺഫ്‌ളവർ ഓഡിറ്റോറിയം) ഇന്ന് തുടങ്ങും. രാവിലെ പത്തിന്‌ ജില്ലാസെക്രട്ടറി എം വി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്യും.നാളെ വൈകിട്ട്‌ നാലിന്‌ കെ ബാലകൃഷ്‌ണൻ നഗറിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.

പൊതുസമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമരജാഥ ചെന്നിക്കര ടി .കെ. ഭാസ്‌കരൻ നഗറിൽ നിന്നും പതാക ജാഥ ചൗക്കി മുഹമ്മദ്‌ റഫീഖ്‌ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിനിന്നും എത്തിച്ചു. പ്രതിനിധി സമ്മേളന നഗരിയിൽ ഉയർത്താനുള്ള കൊടിമര ജാഥ പൈക്ക എച്ച്‌ മാലിങ്കൻ സ്‌മൃതിമണ്ഡപത്തിൽനിന്ന്‌ ആരംഭിച്ചു.. പതാക ജാഥ കൊല്ലങ്കാനയിലെ ബാലകൃഷ്‌ണൻ രക്തസാക്ഷി സ്‌മൃതിമണ്ഡപത്തിൽനിന്നും ആരംഭിച്ചു. നാല്‌ ജാഥകളും ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെ വൈകിട്ട്‌ സമ്മേളന നഗരിയിലെത്തി. പൊതുസമ്മേളന നഗരിയിൽ സംഘാടകസമിതി ചെയർമാൻ എം സുമതി പതാക ഉയർത്തി.