പഴയങ്ങാടി:ജില്ലാ സമ്മേളന നഗരിയിൽ കർഷക വിജയദിനം ആഘോഷിച്ചു. കേക്ക് മുറിച്ചും മധുരം പങ്കിട്ടുമായിരുന്നു ആഘോഷം .കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.കർഷക - തൊഴിലാളി ഐക്യം മൂലമാണ് സമരം വിജയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കർഷക സംഘം ജില്ലാ പ്രസിഡൻറ് ഒ വി നാരായണൻ അദ്ധ്യക്ഷത വഹിച്ചു .ജില്ലാ സെക്രട്ടറി എം.വി ജയരാജൻ ,കർഷക നേതാക്കളായ കെ കെ രാഗേഷ് ,ഡോ.വി ശിവദാസൻ എം പി ,കർഷക സംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി ,കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ ,ഉൾപ്പടെയുള്ളവർ പങ്കെടുത്തു. കർഷക സംഘം ജില്ലാ സെക്രട്ടറി എം പ്രകാശൻ സ്വാഗതം പറഞ്ഞു.