കണ്ണൂർ: വർദ്ധിക്കുന്ന ചികിത്സാ ചെലവുകൾക്ക് ആശ്വാസമേകാൻ കഴിയുന്നത്ര ഇളവുകൾ നൽകി മെച്ചപ്പെട്ട ചികിത്സ കൂടുതൽ പേരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി ശ്രീചന്ദ് സ്‌പെഷാലിറ്റി ഹോസ്പിറ്റൽ 'ശ്രീചന്ദ് കോർപ്പറേറ്റ് കണക്ട് കാർഡ്' പുറത്തിറക്കി.

കേരളത്തിലെ പ്രമുഖ വാഹന ഡീലർ ആയ കെ.വി.ആർ ഓട്ടോമൊബൈൽസുമായി കൈകോർത്തുള്ള പദ്ധതിയുടെ ഉദ്ഘാടനം ശ്രീചന്ദ് സ്‌പെഷാലിറ്റി ഹോസ്പിറ്റൽ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, കെ.വി.ആർ ഗ്രൂപ്പ് ജി.എം. സുനിൽ കുമാറിന് കാർഡ് കൈമാറി നിർവ്വഹിച്ചു. കെ.വി.ആർ ഗ്രൂപ്പ് സീനിയർ മാനേജർ രാജൻ, കെ. വി. ആർ വെഹിക്കിൾസ് എച്ച്.ആർ വിശാൽ രാജഗോപാൽ, കെ.വി.ആർ ഡ്രീം വെഹിക്കിൾസ് എച്ച്.ആർ നിതിൻ മോഹൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഈ കാർഡ് ഉപയോഗിക്കുന്നതിലൂടെ നിരവധി ഒ.പി. /ഐ പി വിഭാഗങ്ങളിൽ നിർദ്ധിഷ്ട കിഴിവ് ലഭ്യമാകുന്നു. കണ്ണൂർ കാസർഗോഡ് ജില്ലകളിലുള്ള വിവിധ കോർപറേറ്റുകളുമായി ചേർന്ന് പദ്ധതി വിപുലീകരിക്കുമെന്ന് സി.ഇ.ഒ പറഞ്ഞു.

'ശ്രീചന്ദ് കോർപ്പറേറ്റ് കണക്ട് കാർഡ്' പദ്ധതി ഉദ്ഘാടനം ശ്രീചന്ദ് സ്‌പെഷാലിറ്റി ഹോസ്പിറ്റൽ സി.ഇ.ഒ നിരൂപ് മുണ്ടയാടൻ, കെ.വി.ആർ ഗ്രൂപ്പ് ജി.എം. സുനിൽ കുമാറിന് കാർഡ് കൈമാറി നിർവ്വഹിക്കുന്നു