photo
:മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ സെമിനാർ കേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവൻ ഉദ്ഘാടനം ചെയ്യുന്നു.

പഴയങ്ങാടി: കോൺഗ്രസിന്റെ വെള്ളം ചേർത്ത നിലപാടുകൾ സംഘപരിവാറിന് വളരാൻ സഹായകമായി എന്ന് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം എ. വിജയരാഘവൻ.ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി മത നിരപേക്ഷത നേരിടുന്ന വെല്ലുവിളികൾ എന്ന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോർപ്പറേറ്റുകളും ധനമൂലധനം കൊണ്ട് സംഘപരിവാറിനെ സഹായിക്കുന്നു. സാമ്രാജ്യത്വവും മതനിരപേക്ഷത തകർക്കാൻ കൂട്ടുനിൽക്കുന്നു. സംഘ പരിവാറിന്റെ കാലിടറുന്ന തരത്തിൽ കർഷക പ്രക്ഷോഭം വിജയിച്ചു. ഇത് ജനങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു .എ എൻ ഷംസീർ എംഎൽഎ അധ്യക്ഷനായി . എം രാമചന്ദ്രൻ ,എം വി ശകുന്തള ,എം വി രാജീവൻ ,അഡ്വ.ബി അബ്ദുള്ള എന്നിവർ പങ്കെടുത്തു .എം .ശ്രീധരൻ സ്വാഗതം പറഞ്ഞു. പിലാത്തറ ലാസ്യകലാക്ഷേത്രത്തിന്റെ സംഗീതശില്പം അരങ്ങേറി.