lekha
ഔപചാരികതക്ക് ഒരു മുഴം മുന്നേ ... ധ്യാൻചന്ദ് അവാർഡ് ജേതാവ് കെ.സി ലേഖക്ക് കണ്ണൂർ ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷൻ കണ്ണൂരിൽ നൽകിയ ആദരത്തിനു മുന്നേ ചടങ്ങിനായി എത്തുന്ന രാമചന്ദ്രൻ കടന്നപ്പള്ളി എം.എൽ.എ തന്റെ വാഹനത്തിലുണ്ടായിരുന്ന ഷാളെടുത്ത് ലേഖയെ അണിയിക്കുന്നു

കണ്ണൂർ: ജില്ലാ അമച്വർ ബോക്സിംഗ് അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ ധ്യാൻചന്ദ് അവാർഡ് കരസ്ഥമാക്കിയ ലോക ബോക്സിംഗ് താരം കെ .സി .ലേഖയെ ആദരിച്ചു. എം.എൽ.എ രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. വി .പി . പവിത്രൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന ബോക്സിംഗ് അസോസിയേഷൻ പ്രസിഡണ്ട് ഡോ.എൻ.കെ.സൂരജ് വിശിഷ്ടാതിഥിയായി . പി .വി .രാമകൃഷ്ണൻ ,എ.കെ. ഷറീഫ് , ടി .വി .അരുണാചലം ,കെ.. പ്രമോദൻ ,സി - ജഗദീശൻ എന്നിവർ പ്രസംഗിച്ചു. ജില്ല -സംസ്ഥാന ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ വിജയികളെ അനുമോദിച്ചു. ജില്ലാ ബോക്സിംഗ് അസോസിയേഷൻറെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. രക്ഷാധികാരി :കെ. സി .ലേഖ പ്രസിഡണ്ട്: കെ. ശാന്തകുമാർ വൈസ് പ്രസിഡണ്ട്മാർ: പ്രൊഫ: പ്രജു കെ .പോൾ,അഡ്വ.കെ സി ചന്ദ്രൻ , വി പി പവിത്രൻ.സെക്രട്ടറി: കെ. വി .റോഷൻ .അസി.സെക്രട്ടറിമാർ : ടി .വി .അരുണാചലം.,എം.മിഥുല ട്രഷറർ: ടി.കെ.റിജേഷ് . സ്പോർട്സ് കൗൺസിൽ പ്രതിനിധിയായി കെ .ശാന്തകുമാറിനേയും സംസ്ഥാന കമ്മിറ്റി പ്രതിനിധികളായി വി .പി പവിത്രനെയും കെ .ശാന്തകുമാറിനേയും തിരഞ്ഞെടുത്തു. സംസ്ഥാന അസോസിയേഷൻ നിരീക്ഷകനായി ഡി. ചന്ദ്രലാൽ, ജില്ലാ സ്പോർട്സ് കൗൺസിൽ നിരീക്ഷകനായി എ .കെ .ഷറീഫ് എന്നിവരെയും തിരഞ്ഞെടുത്തു.