kodiyeri

പഴയങ്ങാടി:കേരളത്തിൽ മുസ്ലിം ലീഗിന്റെ വർഗിയതക്ക് എതിരെ കോൺഗ്രസ്സിന് മിണ്ടാൻ കഴിയാത്തത് അവരുടെ സഹായമില്ലാതെ നിലനിൽപ്പില്ലെന്നതു കൊണ്ടാണെന്ന് സി.പി.എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.പഴയങ്ങാടിയിൽ സി.പി.എം കണ്ണൂർ ജില്ലാസമ്മേളനത്തിന്റെ സമാപനം കുറിച്ചുള്ള പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലബാറിൽ ലീഗിന്റെ സഹായമില്ലാതെ ഒറ്റ സീറ്റ് പോലും കോൺഗ്രസിന് ലഭിക്കുകയില്ല. ഹൈക്കമാൻഡിന്റെ തീരുമാനമല്ല,​ ലീഗിന്റെ തീരുമാനങ്ങളാണ് കേരളത്തിലെ കോൺഗ്രസ് നടപ്പാക്കുന്നത്. നാടിന്റെ വികസനത്തിന് നേരെ മുഖം തിരിച്ച് വർഗിയതക്ക് വളക്കൂറ് ഉണ്ടാക്കുകയാണ് യു.ഡി.എഫ് എന്നും കോടിയേരി പറഞ്ഞു.