● കാഞ്ഞങ്ങാട് എക്സ് സർവീസ് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന അമർ ജവാൻ സ്മൃതിയാത്ര കാഞ്ഞങ്ങാട് സൗത്ത് വിമുക്തഭവനിൽ ഇ ചന്ദ്രശേഖരൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ. നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. ടി.സി. അബ്രഹാം, കെ.എൻ.പി നായർ, കമലാക്ഷൻ, ദേവി രവീന്ദ്രൻ എന്നിവർ സംസാരിച്ചു. എം.വി. വിജയൻ നായർ സ്വാഗതവും പി.പി. കൃഷ്ണൻ നന്ദിയും പറഞ്ഞു. 1971ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ജീവൻ ബലിയർപ്പിച്ച ധീരദേശാഭിമാനികൾക്ക് പ്രണാമമായാണ് സംസ്ഥാന തല സ്മൃതിയാത്ര ആരംഭിച്ചത്. സംസ്ഥാന പ്രസിഡന്റ് കെ.ജി. ഗോപിനാഥൻ നായർ യാത്ര നയിച്ചു. നീലേശ്വരത്തും ചെറുവത്തൂരും തൃക്കരിപ്പൂരും സ്വീകരണം നൽകി. ജാഥ 22ന് പത്തനംത്തിട്ടയിൽ സമാപിക്കും.