kaivatom
കൈവട്ടം നരനാരായണമഠത്തിന്റെ നവതി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഘോഷയാത്ര

തലശ്ശേരി: കൈവട്ടം നരനാരായണ മഠത്തിന്റെ നവതി ആഘോഷങ്ങൾക്ക് സമാപനം കുറിച്ച് വർണ്ണാഭമായ സാംസ്‌ക്കാരിക ഘോഷയാത്ര നടന്നു. എം.വി. ഹരീന്ദ്രനാഥ്, കൈവട്ടം പ്രശാന്ത്, കെ. ഭാസ്‌കരൻ മാസ്റ്റർ, എം.കെ. ലക്ഷ്മണൻ, കെ.പി. രതീഷ് ബാബു നേതൃത്വം നൽകി. തുടർന്ന്
സാംസ്‌കാരിക സമ്മേളനം കാലടി ശ്രീ നാരായണ ധർമ്മാശ്രമം ആചാര്യൻ സൈഗൻ സ്വാമികൾ ഉദ്ഘാടനം ചെയ്തു.
പയ്യന്നൂർ ആനന്ദാശ്രമം ട്രസ്റ്റ് ചെയർമാൻ ടി.വി. വസുമിത്രൻ എൻജിനീയർ അദ്ധ്യക്ഷത വഹിച്ചു. ഗുരുദേവനെ ആദ്യമായി തലശ്ശേരിയിലേക്ക് ക്ഷണിച്ച വരതൂർ കാണിയിൽ കഞ്ഞിക്കണ്ണന്റെ പൗത്രി നളിനി ശ്രീനിവാസൻ അനുഗ്രഹഭാഷണം നടത്തി. മുൻ മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. പി. ചാത്തുക്കുട്ടി, ഐറിഷ് സ്റ്റീഫൻ, എൻ. അജേഷ്, പ്രൊഫ: എ.പി. സുബൈർ, പി.കെ.ജി. വടക്കുമ്പാട്, സ്വാമി പ്രേമാനന്ദ സംസാരിച്ചു. ഡോ: കെ.പി. രാമകൃഷ്ണൻ ഉപഹാര സമർപ്പണം നടത്തി. തിരുമുഖം സംഗീത സഭയുടെ ഗാനാർച്ചനയുമുണ്ടായി.