ന്യൂമാഹി: വിദ്യാർത്ഥികളും യുവാക്കളും വ്യാപകമായി ലഹരിയുല്പന്നങ്ങൾക്ക് അടിമപ്പെട്ട് കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ,ഇതിനെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവത്കരണ പരിപാടി നടത്തി.
കുറിച്ചിയിൽ എൽ.പി. സ്‌കൂളിൽ നടന്ന മൂന്നാം വാർഡ് ഗ്രാമസഭയിലാണ് ക്ലാസ്സുകൾ നടത്തിയത്. വീട്ടമ്മമാരും വിദ്യാർഥികളും പങ്കെടുത്തു.
പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്തു ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗം എം.കെ.ലത അദ്ധ്യക്ഷത വഹിച്ചു. തലശ്ശേരി ട്രാഫിക് എസ്.ഐ. ബിന്ദുരാജ് സൈബർ കുറ്റങ്ങളെക്കുറിച്ചും ,ചതിക്കുഴികളെക്കുറിച്ചും, എക്‌സൈസ് വകുപ്പിലെ സെമീർ, ബഷീർ എന്നിവർ മയക്ക് മരുന്നിന്റെ പിടിയിലകപ്പെടുന്ന ഭാവി തലമുറയെക്കുറിച്ചും ക്ലാസ്സുകൾ നയിച്ചു. ന്യൂമാഹി എസ്.ഐ. സി.ജയൻ, നിർഭയ വളണ്ടിയർ എൻ.വി.സുഷമ എന്നിവർ പ്രസംഗിച്ചു.