atletic

തളിപ്പറമ്പ: കണ്ണൂർ സർവകലാശ അത് ലറ്റിക് മീറ്റിന്റെ ആദ്യ ദിവസത്തെ മേള സമാപിച്ചപ്പോൾ വനിത വിഭാഗത്തിൽ തലശ്ശേരി ബ്രണ്ണനും പുരുഷ വിഭാഗത്തിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡു ക്കേഷനും മുന്നിൽ .18 ഇനങളാണ് ആദ്യ ദിവസം പൂർത്തിയായത്. വനിത വിഭാഗത്തിൽ ബ്രണ്ണൻ കോളേജ് 41 ,​ കണ്ണൂർ ഗവ. വനിത കോളേജ് 11,​ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ എട്ട് വീതം പോയന്റുകൾ നേടി. പുരുഷ വിഭാഗത്തിൽ സ്ക്കൂൾ ഓഫ് ഫിസിക്കൽ എഡുക്കേഷൻ 22 പോയന്റുമായി ഒന്നും 17 പോയിന്റ് നേടിയ തലശ്ശേരി ബ്രണ്ണൻ രണ്ടാമതുമാണ്. 11 പോയന്റുകൾ നേടിയ പീപ്പിൾസ് മുന്നാടും കണ്ണൂർ എസ്. എൻ. കോളേജും മൂന്നാം സ്ഥാനത്തുണ്ട്.

അ​ത്‌​ല​റ്റി​ക് ​മീ​റ്റ് ​മാ​ങ്ങാ​ട്ടു​പ​റ​മ്പി​ലെ​ ​സ്റ്റേ​ഡി​യ​ത്തി​ൽ​ ​മ​ന്ത്രി​ ​എം.​വി.​ ​ഗോ​വി​ന്ദ​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​ആ​ന്തൂ​ർ​ന​ഗ​ര​സ​ഭ​ ​ചെ​യ​ർ​മാ​ൻ​ ​പി.​മു​കു​ന്ദ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ച്ചു..​അ​മ്പ​തോ​ളം​ ​കോ​ളേ​ജു​ക​ളി​ൽ​ ​നി​ന്നാ​യി​ ​ആ​യി​ര​ത്തോ​ളം​ ​വി​ദ്യാ​ർ​ത്ഥി​ക​ളാ​ണ് ​പ​ങ്കെ​ടു​ക്കു​ന്ന​ത്.​ ​ആ​ദ്യ​ ​ദി​വ​സം​ ​ന​ട​ന്ന​ 10000​ ​മീ​റ്റ​ർ​ ​പു​രു​ഷ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​മു​ന്നാ​ട് ​പീ​പ്പി​ൾ​സ് ​ആ​ർ​ട്‌​സ് ​ആ​ൻ​ഡ് ​സ​യ​ൻ​സ് ​കോ​ള​ജ് ​വി​ദ്യാ​ർ​ത്ഥി​ ​കെ.​എ​സ് ​വി​ഷ്ണു​പ്ര​സാ​ദ്,​ ​ര​ണ്ടാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​മാ​ങ്ങാ​ട്ടു​പ​റ​മ്പ​ ​സ്‌​കൂ​ൾ​ ​ഓ​ഫ് ​ഫി​സി​ക്ക​ൽ​ ​എ​ഡു​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്‌​സ് ​സ​യ​ൻ​സ് ​കോ​ള​ജി​ലെ​ ​നി​തി​ൻ​ ​നാ​യ്ക്ക്,​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ക​ണ്ണൂ​ർ​ ​ശ്രീ​നാ​രാ​യ​ണ​ ​കോ​ള​ജി​ലെ​ ​കെ.​കെ​ ​മു​ഹ​മ്ദ് ​സ​ബീ​ൽ,​ ​വ​നി​താ​ ​വി​ഭാ​ഗ​ത്തി​ൽ​ ​ഒ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ത​ളി​പ്പ​റ​മ്പ് ​കേ​യി​സാ​യി​ബ് ​ട്രെ​യി​നിം​ഗ് ​കോ​ള​ജി​ലെ​ ​പി.​ ​സ്‌​നേ​ഹ,​ ​ര​ണ്ടാം​സ്ഥാ​നം​ ​നേ​ടി​യ​ ​മാ​ടാ​യി​ ​സി.​എ.​എ​സ് ​കോ​ള​ജി​ലെ​ ​വി​ഷ്ണു​ ​പ്രി​യ​ ​ബൈ​ജു,​ ​മൂ​ന്നാം​ ​സ്ഥാ​നം​ ​നേ​ടി​യ​ ​ഇ​രി​ട്ടി​ ​മ​ഹാ​ത്മാ​ഗാ​ന്ധി​ ​കോ​ളേ​ജി​ലെ​ ​കെ.​കെ.​ ​അ​യ​ന​ ​എ​ന്നി​വ​ർ​ക്കും​ ​മ​ന്ത്രി​ ​മെ​ഡ​ലു​ക​ൾ​ ​വി​ത​ര​ണം​ ​ചെ​യ്തു.​മേ​ള​ ​ഇ​ന്ന് ​സ​മാ​പി​ക്കും.
ഓ​ർ​ഗ​നൈ​സേ​ഷ​ൻ​ ​ചെ​യ​ർ​മാ​ൻ​ ​ഡോ.​ ​പി.​വി.​ ​ര​വീ​ന്ദ്ര​ൻ​ ,​യൂ​ണി​വേ​ഴ്‌​സി​റ്റി​ ​ഫി​സി​ക്ക​ൽ​ ​എ​ഡ്യൂ​ക്കേ​ഷ​ൻ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ ​കെ.​പി.​ ​മ​നോ​ജ്,​സി.​അ​ശോ​ക് ​കു​മാ​ർ​ ​എ​ന്നി​വ​ർ​ ​പ്ര​സം​ഗി​ച്ചു